യുഗങ്ങൾക്കു മുമ്പ് പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട കേരളത്തിലെ 108 ശിവാലയങ്ങളിൽ ഉൾപ്പെട്ട മണ്ണൂർ മഹാശിവക്ഷേത്രം കോഴിക്കോട് ജില്ലയിലെ കടലുണ്ടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
ഗോപുരം, വിശാലമായ മതിലകം , കൊടിമരം, വിളക്കുമാടം, വാതിൽ മാടം, ചുറ്റമ്പലം, നമസ്കാര മണ്ഡപം , ശ്രീ കോവിൽ, കൂത്തമ്പലം ,തിടപ്പിള്ളി തുടങ്ങി ഒരു മഹാക്ഷേത്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും അടങ്ങിയിരിക്കുന്ന ഒരു ക്ഷേത്രമായിരുന്നു മണ്ണൂർ മഹാശിവക്ഷേത്രം .