മണ്ഡപത്തിന്റെ നിർമിതിയെ കുറിച്ചുള്ള സൂചനകൾ വടക്കുവശത്തായി കാണുന്ന ശിലാലിഖിതങ്ങളിൽ ഉണ്ട്. പണ്ടുകാലത്തെ ഈ മണ്ഡപത്തിൽ വച്ച് മുറജപം ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
വാതിൽ മാടം
വാതിൽ മാടം വളരെ വിശാലമായിട്ടുള്ളതാണ്. വടക്കേ അറ്റത്തായി കാണുന്ന കൂത്തമ്പലത്തിന്റെ തറയും തൂണുകളും ക്ഷേത്ര പ്രൗഢിയിൽ നിലനിന്നിരുന്ന കാലത്ത് ഇവിടെ പതിവായി കൂത്ത് പറയലും മറ്റു ക്ഷേത്ര കലകളും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്.
അമ്പലമുറ്റം
വളരെ വിശാലമായ അമ്പലമുറ്റമാണ് ഉള്ളത്. ശ്രീകോവിലിന്റെ വടക്കുഭാഗത്തായി സാമാന്യം വലുപ്പമുള്ള ഒരു കരിങ്കൽ തൊട്ടി കാണാം. പണ്ടുകാലത്ത് വെള്ളം ശേഖരിച്ചു വെക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു എന്ന് നമുക്ക് അനുമാനിക്കാം.
തിടപ്പള്ളി
ശ്രീകോവിലിന്റെ വടക്കുഭാഗത്തായി തിടപ്പള്ളി, അരിയറ സ്ഥിതി ചെയ്യുന്നു ഗണപതിഹോമവും പത്മമിട്ട പൂജകളും മറ്റും ഇവിടെ നടക്കാറുണ്ട് . ക്ഷേത്രത്തിൽ നടക്കുന്ന മൂന്ന് നേരത്തെ പൂജയ്ക്കും ആവശ്യമായി നിവേദ്യങ്ങൾ ഉണ്ടാക്കുവാനും പ്രത്യേക ദിവസങ്ങളിൽ ആവശ്യമായ വിഭവങ്ങൾ ഉണ്ടാക്കുവാനും ആവശ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ട് . പൂജാ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ കലവറയും തിടപ്പള്ളിക്കുള്ളിൽ ഉണ്ട്.
തീർത്ഥ കിണർ
ഇവിടുത്തെ ക്ഷേത്ര കിണറിന്റെ സ്ഥാനത്തിനും രൂപത്തിനും പ്രത്യേകതകളുണ്ട്. തിടപ്പള്ളിയിൽ നിന്ന് പുറത്തിറങ്ങി താഴേക്ക് പടികൾ ഇറങ്ങിച്ചെന്നു വേണം ക്ഷേത്ര അഭിഷേകം നിവേദ്യം എന്നിവയ്ക്ക് ആവശ്യമായ വെള്ളം കോരി സംഭരിച്ചു കൊണ്ടുവരുവാൻ. ഏകദേശം 24 കോൽ താഴെയുള്ള സ്ഥലത്തേക്ക് ഇറങ്ങിച്ചെന്നുവേണം വെള്ളം കോരുവാൻ. പണ്ടുകാലത്ത് കിണറിൽ നിന്ന് ക്ഷേത്രത്തിൻറെ മുഖ മണ്ഡപത്തിലേക്ക് വഴിയുണ്ടായിരുന്നു എന്നതാണ് ഐതിഹ്യം. കിണറിന്റെ സ്ഥാനം സൂക്ഷ്മമായി പരിശോധിച്ചാൽ അത് നാലമ്പലത്തിന് പുറത്തായി പ്രദക്ഷിണ വഴിയിൽ ആണ് ഉള്ളത് എന്ന് മനസ്സിലാക്കാം.
ചുറ്റമ്പലം
ചുറ്റമ്പലത്തിന്റെ തറ മാത്രമാണ് ഇപ്പോൾ ഉള്ളത്. ക്ഷേത്ര ഭരണകർത്താക്കളുടെയും ക്ഷേത്ര ജനങ്ങളുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി നാലമ്പലത്തിന്റെ തറയും ചുറ്റുമതിലും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നുണ്ട്.
വിളക്കുമാടം
വിളക്കുമാടത്തിന്റെയും തറ മാത്രമാണ് ഉള്ളത് . അതും ജീർണിച്ച അവസ്ഥയിലാണുള്ളത്.
വെരിക്കൽ പുര
ക്ഷേത്രപ്രതിഷ്ഠക്കും ശ്രീക്കോവിൽ നിന്നും അനുപാതികമായിട്ടാണ് ബലിക്കല്ലിന്റെ വലുപ്പവും നിശ്ചയിക്കാറുള്ളത്. ഇവിടുത്തെ വലിയ കല്ല് വളരെ വലുതാണ്. പണ്ടുകാലങ്ങളിൽ പുര എന്നായിരുന്നു കേട്ട് കേൾവി. ഇപ്പോൾ അതിനുപകരം വിശാലമായ ഒരു നടപ്പുര ഒരുക്കിയിട്ടുണ്ട് ഏകദേശം ഗോപുരത്തിന്റെമണ്ഡപത്തിന്റെ നിർമിതിയെ കുറിച്ചുള്ള സൂചനകൾ വടക്കുവശത്തായി കാണുന്ന ശിലാലികതങ്ങളിൽ ഉണ്ട് പണ്ടുകാലത്തെ ഈ മണ്ഡപത്തിൽ വച്ച് മുറജപം ഉണ്ടായിരുന്നതായി പറയപ്പെടുന്നു
വാതിൽ മാടം
വാതിൽ മാഡം വളരെ വിശാലമായിട്ടുള്ളതാണ് വടക്കേ അറ്റത്തായി കാണുന്ന കൂത്തമ്പലത്തിന്റെ തറയും തൂണുകളും ക്ഷേത്ര പ്രൗഢിയിൽ നിലനിന്നിരുന്ന കാലത്ത് ഇവിടെ പതിവായി കൂത്ത് പറയലും മറ്റു ക്ഷേത്ര കലകളും ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്
അമ്പലമുറ്റം
വളരെ വിശാലമായ അമ്പലമുറ്റമാണ് ഉള്ളത് ശ്രീഗോവിലിന്റെ വടക്കുഭാഗത്തായി സാമാന്യം വലുപ്പമുള്ള ഒരു കരിങ്കൽ തൊട്ടി കാണാം പണ്ടുകാലത്ത് വെള്ളം ശേഖരിച്ചു വെക്കുന്നതിന് ഇത് ഉപയോഗിച്ചിരുന്നു എന്ന് നമുക്ക് അനുമാനിക്കാം
തിടപ്പള്ളി
ശ്രീകോവിലിന്റെ വടക്കുഭാഗത്തായി തിടപ്പള്ളി അരിയറ സ്ഥിതി ചെയ്യുന്നു ഗണപതിഹോമവും പത്തമിട്ട പൂജകളും മറ്റും ഇവിടെ നടക്കാറുണ്ട് ക്ഷേത്രത്തിൽ നടക്കുന്ന മൂന്ന് നേരത്തെ പൂജയ്ക്കും ആവശ്യമായി നിവേദ്യങ്ങൾ ഉണ്ടാക്കുവാനും പ്രത്യേക ദിവസങ്ങളിൽ ആവശ്യമായ വിഭവങ്ങൾ ഉണ്ടാക്കുവാനും ആവശ്യമായ സൗകര്യങ്ങൾ ഇവിടെയുണ്ട് പൂജാ സാധനങ്ങൾ സൂക്ഷിക്കുന്നതിന് ആവശ്യമായ കലവറയും കിടപ്പള്ളിക്കുള്ളിൽ ഉണ്ട്
തീർത്ഥ കിണർ
ഇവിടുത്തെ ക്ഷേത്ര കിണറിന്റെ സ്ഥാനത്തിനും രൂപത്തിനും പ്രത്യേകതകളുണ്ട് ഇടപ്പള്ളിയിൽ നിന്ന് പുറത്തിറങ്ങി താഴേക്ക് പടികൾ ഇറങ്ങിച്ചെന്നു വേണം ക്ഷേത്ര അഭിഷേകം നിവേദ്യം എന്നിവയ്ക്ക് ആവശ്യമായ വെള്ളം കോരി സംഭരിച്ചു കൊണ്ടുവരുവാൻ ഏകദേശം 24 കോൽ താഴെയുള്ള സ്ഥലത്തേക്ക് ഇറങ്ങിച്ചെന്നുവേണം വെള്ളം കോരുവാൻ പണ്ടുകാലത്ത് കിണറിൽ നിന്ന് ക്ഷേത്രത്തിൻറെ മുഖം മണ്ഡപത്തിലേക്ക് വഴിയുണ്ടായിരുന്നു എന്നതാണ് ഐതിഹ്യം കിണറിന്റെ സ്ഥാനം സൂക്ഷ്മമായി പരിശോധിച്ചാൽ അത് നാലമ്പലത്തിന് പുറത്തായി പ്രതീക്ഷണ വഴിയിൽ ആണ് ഉള്ളത് എന്ന് മനസ്സിലാക്കാം
ചുറ്റമ്പലം ചുറ്റമ്പലത്തിന്റെ തറ മാത്രമാണ് ഇപ്പോൾ ഉള്ളത് ക്ഷേത്ര ഭരണകർത്താക്കളുടെയും ക്ഷേത്ര ജനങ്ങളുടെയും കൂട്ടായ ശ്രമത്തിന്റെ ഭാഗമായി നാലമ്പലത്തിന്റെ തറയും ചുറ്റുമതിലും വലിയ കേടുപാടുകൾ ഇല്ലാതെ നിലനിൽക്കുന്നുണ്ട്
വിളക്കുമാടം വിളക്കുമാടത്തിന്റെയും തറ മാത്രമാണ് ഉള്ളത് അതും ജീർണിച്ച അവസ്ഥയിലാണുള്ളത്
വിളിക്കൽ പുര ക്ഷേത്രപ്രതിഷ്ഠക്കും സ്ത്രീക്കോവിൽ നിന്നും അനുപാതികമായിട്ടാണ് ബലിക്കല്ലിന്റെവലുപ്പവും നിശ്ചയിക്കാറുള്ളത് ഇവിടുത്തെ വലിയ കല്ല് വളരെ വലുതാണ് പണ്ടുകാലങ്ങളിൽ പുര എന്നായിരുന്നു കേട്ട് കേൾവി ഇപ്പോൾ അതിനുപകരം വിശാലമായ ഒരു നടപ്പുര ഒരുക്കിയിട്ടുണ്ട് .ഏകദേശം ഗോപുരത്തിന്റെ അടുത്ത് വരെ എത്തുന്ന നീളമാണ് അതിനുള്ളത്.
കൊടിമരം
അടുത്തകാലം വരെ കൊടിമരത്തിന്റെ തറ വെല്ലിക്കല്ലിന് പടിഞ്ഞാറുഭാഗത്തായി ഉണ്ടായിരുന്നു ,എന്നാൽ ഇന്ന് അതും അപ്രത്യക്ഷമായി..
ദീപസ്തംഭം.
ഏഴു തട്ടുള്ള ഒരു വലിയ ദീപസ്തംഭം സ്ഥാപിച്ചിട്ടുണ്ട്. ഇത് അടുത്തകാലത്തായി ജീർണിച്ച് കരിങ്കല്ലിൽ തീർത്ത ദീപസ്തം മാറ്റി ഓടുകൊണ്ട് നിർമ്മിച്ചത് സ്ഥാപിച്ചു.
പ്രസാദ വിതരണ കൗണ്ടർ
പ്രസാദ് വിതരണത്തിനായി തിരപ്പള്ളിയുടെ വടക്കുഭാഗത്തെ പ്രദീക്ഷണ വഴിയിലേക്ക് മുഖമായി ഒരു പ്രസാദ വിതരണ കൗണ്ടർ അടുത്തകാലത്ത് നിർമ്മിച്ചു.
ക്ഷേത്രത്തിലെ പ്രസാദ ഊട്ടിനായി ക്ഷേത്രത്തിന്റെ പടിഞ്ഞാറുഭാഗത്ത് ഒരു ഊട്ടുപുര നിർമ്മിച്ചു.
ഔഷധ വനം
ക്ഷേത്രം മതിൽ കെട്ടിനകത്ത് ഒരു ഔഷധ വനം നിർമ്മിച്ചു പലതരത്തിലുള്ള ഔഷധ ചെടികളും ഇവിടെ നട്ടു പിടിച്ചു പോരാൻ ഉദ്ദേശിക്കുന്നു.ക്ഷേത്രത്തിൻറെ കിഴക്കു വശത്തായി നക്ഷത്രവനവും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഭരണസമിതി' 27 നാളുകൾക്ക് അനുയോജ്യമായ 27 മരങ്ങൾ നട്ട് പരിപാലിക്കാൻ ആണ് ഉദ്ദേശിക്കുന്നത്:
ഊട്ടുപുര
വിശേഷ ദിവസങ്ങളിൽ നിവേദ്യം, ഭക്ഷണം എന്നിവ പാകം ചെയ്യുന്നതിന് വിഷ്ണു ക്ഷേത്രത്തിന് കിഴക്കുവശത്ത് ഒരു ചെറിയ ഊട്ടുപുരയുടെ നിർമ്മാണം പുരോഗമിക്കുന്നു.
വിഷ്ണു ക്ഷേത്രം
ശ്രീ കോവിൽ ഇവിടെയുള്ള വിഷ്ണുക്ഷേത്രം എല്ലാ ലക്ഷണങ്ങളും ഒത്ത ഒരു പൂർണ്ണമായ ക്ഷേത്രമാണ്. ചുറ്റമ്പലം, വാതിൽമാടവും ഉണ്ട് .ചതുരാകൃതിയിൽ ഉള്ളതാണ് ഇവിടുത്തെ ശ്രീകോവിൽ. ഗർഭഗൃഹത്തിന് ചുറ്റുമായി ഇവിടെയും അന്തരാളം ഉണ്ട്, എന്നാൽ പ്രതിഷ്ഠകൾ ഒന്നും തന്നെ ഇല്ല.
വാതിൽ മാടം
വളരെ വിശാലമായ വാതിൽ മാടം ജീർണാവസ്ഥയിൽ ആയിരുന്നു. ഇപ്പോൾ നവീകരിച്ച് ഭംഗിയാക്കിയിരിക്കുന്നു.
സരസ്വതി പൂജ, ഭഗവതിസേവ എന്നിവ ഇവിടെ വെച്ചാണ് നടത്തപ്പെടാറുള്ളത്.
ചുറ്റമ്പലം
ഇവിടുത്തെ ചുറ്റമ്പലം ജീർണാവസ്ഥയിൽ ആയിരുന്നു. ആയതിന്റെ നവീകരണം ഭംഗിയായി നടന്നു. കിഴക്കുവശത്ത് ഒരു മുളയറയും ഉണ്ട്. മഹാഗണപതിഹോമം ഇവിടെയുള്ള ഹോമകുണ്ഡത്തിലാണ് നടത്തി പോരാറുള്ളത്. കുത്തമ്പലത്തിന്റെയും ചുറ്റമ്പലത്തിൻ്റെയും വാതിൽ മാടത്തിനെയും കരിങ്കൽ തൂണുകൾ ചില ലിഖിതങ്ങൾ കാണപ്പെടുന്നുണ്ട്. ക്ഷേത്രത്തിൻറെ പുനർനിർമ്മാണം സംബന്ധിച്ച് കാര്യത്തിൽ ചരിത്രവിദ്യാർത്ഥികൾക്ക് വന്ന് പരിശോധിക്കറുണ്ട്.
ഉപദേവന്മാർ
വിഷ്ണുക്ഷേത്രത്തിൽ രണ്ട് ഉപദേവന്മാർ ഉണ്ട്. ഗണപതിയും, ശാസ്താവും. ഇവിടുത്തെ ശാസ്താവിന്റെ പ്രതിഷ്ഠ മൂന്ന് ഭാഗങ്ങളോടുകൂടിയിട്ടുള്ളതാണ്. ഇതിൽ നിന്നും ശാസ്താവിന്റെ കൂടെ പൂർണ്ണ, പുഷ്കല എന്നീ പത്നിമാരുടെ സാന്നിധ്യം കൂടി ഉണ്ടെന്ന് മനസ്സിലാക്കണം.
തിരുമുറ്റം
തിരുമുറ്റത്തിന്റെ നവീകരണം അടുത്തകാലത്ത് ഉണ്ടായി. ഭക്തന്മാർക്ക് ശ്രീകോവിൽ വരെ വലം വെക്കുന്നതിന് സൗകര്യം ഉണ്ടാക്കുന്നതിനായി കരിങ്കൽ പാളികൾ പാകി ഭംഗിയാക്കി.
വിഷ്ണുക്ഷേത്രത്തിന്റെ ബലിക്കല്ല് ശിവക്ഷേത്രത്തിന് അപേക്ഷിച്ചു ചെറുതാണ്.